21 February 2026, Saturday

Related news

February 20, 2026
February 20, 2026
February 18, 2026
February 17, 2026
February 15, 2026
February 1, 2026
January 30, 2026
January 30, 2026
January 28, 2026
January 26, 2026

ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
September 30, 2023 12:00 pm

ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. തിരുവല്ല മേപ്രാള്‍ സ്വദേശി കെ പി സുജാതന്‍ (60) കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ എസ്എന്‍ഡിപി ദ്വാരക ശാഖ സെക്രട്ടറിയാണ്.
ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിന് സമീപം താമസിക്കുന്ന സുജാതന്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പൂരിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. വെളളിയാഴ്ച രാവിലെയാണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ വീടിന് സമീപത്തെ പാര്‍ക്കില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. പഴ്‌സും മൊബൈല്‍ ഫോണും നഷ്ടമായിട്ടുണ്ട് . സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് കെട്ടിത്തൂക്കിയതെന്ന് പൊലീസ് പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.