26 June 2024, Wednesday
KSFE Galaxy Chits

Related news

June 23, 2024
May 30, 2024
May 11, 2024
April 16, 2024
February 13, 2024
February 12, 2024
February 11, 2024
January 23, 2024
December 22, 2023
October 9, 2023

ലണ്ടനിൽ മലയാളി ബാലികയ്ക്ക് വെടിയേറ്റു


*ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Janayugom Webdesk
പറവൂർ
May 30, 2024 10:37 pm

ലണ്ടനിൽ മലയാളി ബാലികയ്ക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശി ആനത്താഴത്ത് അജീഷ് ‑വിനയ ദമ്പതികളുടെ മകൾ ലിസ്സെൽ മരിയ എന്ന പത്ത് വയസുകാരിക്കാണ് വെടിയേറ്റത്. കിങ്സ്‌ലാൻഡ് ഹൈസ്ട്രീറ്റിലെ ഹോട്ടലിൽ വച്ചാണ് സംഭവം.
തലയിൽ വലത് ചെവിക്ക് മുകളിലായി വെടിയുണ്ടയേറ്റ കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിലാണെന്നും അജീഷ് നാട്ടിലുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചിട്ടുണ്ട്. തലയിൽ ഓപ്പറേഷൻ നടത്തിയെങ്കിലും വെടിയുണ്ട നീക്കം ചെയ്യാനായിട്ടില്ല. തലയിലെ നീർക്കെട്ടുമാറി ഇനിയുമെരു ഓപ്പറേഷനു ശേഷം മാത്രമേ ഇത് സാധ്യമാകൂ. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന അജീഷ് രണ്ട് വർഷത്തിലേറെയായി കുടുബസമേതം ബർമ്മിംഗ്ഹാമിലാണ് താമസം. 

കുടുംബം ഒന്നിച്ച് ലണ്ടനിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ ഹോട്ടലിൽ ഭക്ഷണം കഴിക്കുവാൻ കയറുകയായിരുന്നു. ഇതേ സമയം ബൈക്കിൽ എത്തിയവർ പുറത്തിരുന്ന നാലു പേർക്കുനേരേ നിറയൊഴിക്കുകയും ഒരു വെടിയുണ്ട ജനലിന് സമീപം ഇരുന്ന കുട്ടിയുടെ തലയിൽ തറയ്ക്കുകയുമായിരുന്നു.

അക്രമികൾ ബൈക്ക് ഓടിച്ചു പോയി ഇവരെ പിടികൂടാനായിട്ടില്ല. ലണ്ടൻ സമയം ബുധനാഴ്ച വൈകിട്ടാണ് സംഭവം. ദമ്പതികളുടെ ഏക മകളായ ലിസ്സെൽ മരിയ അവിടെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. അജീഷ് കഴിഞ്ഞ ഡിസംബറിൽ 15 ദിവസത്തെ ലീവിൽ നാട്ടിൽ വന്നിരുന്നു. ജൂലൈയിൽ വിനയയും കുട്ടിയും നാട്ടിൽ വരാനിരിക്കുകയായിരുന്നു എന്ന് അജീഷിന്റെ മാതാപിതാക്കളായ പോളും മേരിയും പറഞ്ഞു. 

Eng­lish Sum­ma­ry: A Malay­ali girl was shot in London

You may also like this video

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.