22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

സൗദിയില്‍ ഭാര്യയെ കൊ ന്നശേഷം മലയാളി ജീവനൊടുക്കി

Janayugom Webdesk
കൊല്ലം
August 30, 2024 12:26 am

സൗദിയിലെ അൽ കോബാറിൽ ഭാര്യയെ കൊന്നശേഷം മലയാളി താമസസ്ഥലത്ത് ജീവനൊടുക്കി.
അഞ്ചാലുംമൂട് തൃക്കരുവ നടുവിലച്ചേരി മംഗലത്ത് കുളത്തിന് സമീപം മംഗലത്ത് വീട്ടില്‍ അനൂപ് മോഹൻ, ഭാര്യ രമ്യമോൾ എന്നിവരെയാണ് തുക്ബയിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രമ്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം അനൂപ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇവരുടെ മകളായ അഞ്ചുവയസുകാരി ആരാധികയുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത താമസക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് വാതില്‍ തുറന്നത്. രമ്യയെ കട്ടിലിൽ മരിച്ച് കിടക്കുന്ന രീതിയിലും അനൂപ് മോഹനൻ മറ്റൊരു മുറിയില്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു കാമപ്പെട്ടത്.

കാവനാട് സ്വദേശിയായ അനൂപ് മോഹനനും ഭാര്യ ശക്തികുളങ്ങര സ്വദേശിനിയായ രമ്യമോളും തൃക്കരുവയിൽ വീടും വസ്തുവും വാങ്ങി താമസം തുടങ്ങിയിട്ട് ഏഴ് വർഷമായി. അനു മോഹൻ റിയാദിൽ സ്പ്രേ പെയിന്റിങ് വർക്ക് ഷോപ്പ് നടത്തുകയാണ്.
വിസിറ്റിങ് വിസയിൽ മകളൊടൊപ്പം എത്തിയതായിരുന്നു രമ്യമോൾ. മരണ കാരണങ്ങൾ വ്യക്തമായിട്ടില്ല ഇരുവരുടെയും മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവരുടെ മകള്‍ ആരാധ്യ ഇപ്പോൾ എംബസിയുടെ സംരക്ഷണത്തിലാണ്. നോര്‍ക്കയും മലയാളി അസോസിയേഷനും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.