9 January 2026, Friday

Related news

January 5, 2026
January 4, 2026
December 19, 2025
December 8, 2025
December 6, 2025
November 30, 2025
November 11, 2025
October 31, 2025
October 17, 2025
October 8, 2025

തമിഴ്‌നാട്ടില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

Janayugom Webdesk
ചെന്നൈ
September 24, 2024 11:15 am

തമിഴ്‌നാട് തേനിക്ക് സമീപം മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി കേസ്. ഞായറാഴ്ച തേനി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തേനിയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഡിണ്ടുഗല്‍ റെയില്‍വേ സ്റ്റേഷനു സമീപം വിദ്യാര്‍ഥിനിയെ ഇറക്കിവിട്ടു.

പെണ്‍കുട്ടി അവശനിലയിലായിരുന്നു. ഇവരെ ഡിണ്ടുഗല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം പെണ്‍കുട്ടി സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നത് തേനിയിലായതിനാല്‍ കേസ് തേനി ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്ന് ഡിണ്ടുഗല്‍ പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.