22 January 2026, Thursday

Related news

January 18, 2026
January 8, 2026
January 7, 2026
January 6, 2026
January 1, 2026
December 31, 2025
December 30, 2025
December 28, 2025
December 27, 2025
December 24, 2025

സൗദിയിൽ സന്ദർശക വിസയിലെത്തിയ മലയാളി വനിത ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയിലെ അൽഹസ്സയില്‍വച്ചാണ് മരിച്ചത്
Janayugom Webdesk
അൽ ഹസ്സ
June 7, 2023 8:19 pm

സന്ദർശകവിസയിൽ മകനെയും കുടുംബത്തെയും കാണാൻ എത്തിയ മലയാളി വനിത സൗദി അറേബ്യയിലെ അൽഹസ്സയിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരിൽ പുരയിടം വട്ടയാൽ വാർഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62 വയസ്സ്) ആണ് മരണമടഞ്ഞത്. അൽഹസയിലുള്ള മകൻ മുനീറിന്റെ കുടുബത്തോടൊപ്പം താമസിയ്ക്കാനായി വിസിറ്റിംങ്ങ് വിസയിൽ രണ്ടുമാസം മുൻപാണ് നാട്ടിൽ നിന്നും എത്തിയത്.

ചൊവ്വാഴ്ച നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അൽഹസാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നവയുഗം സാംസ്ക്കാരികവേദി ദമാം സിറ്റിയുടെ മുൻ മേഖല സെക്രട്ടറി ഹാരിസിന്റെ ഭാര്യാമാതാവാണ് പരേത. ഭൗതികശരീരം നാട്ടിലേക്ക് അയക്കുവാനുള്ള നിയമനടപടികൾ നവയുഗം അൽഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവത്തിന്റെയും, കേന്ദ്രകമ്മറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ഭർത്താവ്: മുഹമ്മദ് കുഞ്ഞ്. മക്കൾ : മുനീർ മുഹമ്മദ് (സൗദി), മുനീഷ മരുമക്കൾ : സുമയ്യ (സൗദി), പുത്തൂർ ഹാരിസ് അബ്ദുൽ ഷുകൂർ മാന്നാർ( ഖത്തർ) നസീമയുടെ അപ്രതീക്ഷിതനിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.

Eng­lish Summary:A Malay­ali woman who arrived in Sau­di Alhas­sa on a vis­i­tor’s visa died due to a heart attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.