21 January 2026, Wednesday

ഷെഡ്ഡിന് തീപിടിച്ച് തനിച്ച് താമസിച്ചിരുന്നയാൾ മരിച്ചു

web desk
തൊടുപുഴ
March 7, 2023 11:02 am

 

തൊടുപുഴ മണക്കാട് ഷെഡ്ഡിന് തീപിടിച്ച് തനിച്ച് താമസിച്ചിരുന്നയാൾ മരിച്ചു. അങ്കംവെട്ടി കളപ്പുര കോളനിയിൽ നമ്പേലിൽ ജോസഫാണ് (47) മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അവിവാഹിതനായ ജോസഫ് പടുത വിരിച്ച ഷെഡ്ഡിലാണ് കഴിഞ്ഞിരുന്നത്. സംഭവത്തിന് തൊട്ടുമുമ്പ് അയൽപക്കത്ത് കുടുംബമായി താമസിക്കുന്ന സഹോദരി റീത്തയുടെ അടുത്തെത്തി കഴിക്കാൻ ചോറ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഹോദരി അടുക്കളയിലേക്ക് പോയ സമയത്ത് ജോസഫ് തിരികെ ഷെഡ്ഡിലേക്ക് മടങ്ങി. തുടർന്ന് ഷെഡ്ഡിൽ നിന്ന് തീയാളുന്നതാണ് കണ്ടത്.

നാട്ടുകാരുടെ നേതൃത്വത്തിൽ തീ ഏകദേശം അണച്ചപ്പോഴേക്കും തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. അപ്പോഴേക്കും ഷെഡ് പൂർണമായി കത്തി നശിച്ചിരുന്നു. അകത്ത് കയറിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് കട്ടിലിന് അടിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ ജോസഫിന്റെ മൃതദേഹം കണ്ടത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഷെഡ്ഡ് കത്തുന്നതിനിടയിൽ ജീവനൊടുക്കുകയാണെന്ന് ജോസഫ് വിളിച്ച് പറഞ്ഞതായി നാട്ടുകാരിൽ ചിലർ മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ. തൊടുപുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Eng­lish Sam­mury: A man died in a shed fire in Thodupuzha manakkadu

 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.