കേരള-കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ രണ്ടുപേരുടെ ജീവൻ അപഹരിച്ച നരഭോജി കടുവയെ പിടികൂടി. കുട്ട ചൂരിക്കാട് ബന്ധുക്കളായ ചേതൻ(18), രാജു(65) എന്നിവരെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുവ കൊലപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടു ദിവസമായി കാപ്പിത്തോട്ടത്തിന്റെ പരിസരത്ത് കര്‍ണാടക വനംവകുപ്പ് പ്രത്യേക ദൗത്യസംഘം വലിയ പരിശ്രമം നടത്തിയാണ് കടുവയെ പിടികൂടിയത്. ഇരുവരെയും കൊലപ്പെടുത്തിയതിന് കുറച്ചകലെ നാനാച്ചി ഗേറ്റിന് സമീപത്തുവച്ചാണ് കടുവയെ മയക്കുവെടി വച്ച് പിടികൂടിയത്. രണ്ടുപേരുടെ ജീവൻ അപഹരിച്ചതിന് പിന്നാലെ പ്രദേശവാസികൾക്കിടയിൽ ഭീതിയുടെ അന്തരീക്ഷമായിരുന്നു.
വനംവകുപ്പിനെതിരെ നാട്ടുകാർ വലിയ രോഷപ്രകടനം നടത്തിയിരുന്നു. മാനന്തവാടി ഗോണിക്കുപ്പ അന്തർ സംസ്ഥാന പാത നാട്ടുകാർ ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രത്യേക ദൗത്യവുമായി മുന്നിട്ടിറങ്ങിയ വനംവകുപ്പ് കടുവയെ മയക്കുവെടി വച്ച് പിടികൂടിയത്. ഇന്നലെ പുലർച്ചെ കോമ്പിങ് ഓപ്പറേഷൻ ആരംഭിച്ച വനംവകുപ്പ് ഷാർപ്പ് ഷൂട്ടർമാരും ഡോക്ടർമാരും നൂറിലധികം വനപാലകരും അടങ്ങുന്ന എട്ട് ടീമുകളെ രൂപീകരിച്ചാണ് തെരച്ചിൽ നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കടുവയെ പിടികൂടിയത്.
English Summary: A man-eating tiger has finally been caught after killing a man
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.