22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

പട്ന കോളജില്‍ വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്ന സംഭവം ഒരാള്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 28, 2024 7:07 pm

പട്‌ന യൂണിവേഴ്‌സിറ്റിയിലെ ലോ കോളജ് കാമ്പസിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ ഹർഷ് രാജിനെ തല്ലിക്കൊന്ന സംഭവത്തിലെ പ്രധാനപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. അവസാന വർഷ വിദ്യാർത്ഥിയായ ചന്ദൻ യാദവാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുളള ശ്രമം നടക്കുകയാണെന്ന് സിറ്റി എസ്പി ഭരത് സോണി മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി.

കഴിഞ്ഞവര്‍ഷം ദണ്ഡിയാ രാത്രിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ബിഎന്‍ കോളജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദധാരിയായിരുന്ന രാജിനുനേരെ കഴിഞ്ഞദിവസമാണ് ആക്രമണം ഉണ്ടായത്. പരീക്ഷ എഴുതി പുറത്തെത്തിയ രാജിന് നേരെ മുഖംമൂടിധരിച്ച ആയുധ ധാരികളായവര്‍ ആക്രമിക്കുകയായിരുന്നു. വടിവാളുമായി എത്തിയവര്‍ രാജിനെ വെട്ടിപരിക്കേല്‍പിച്ചു തുടര്‍ന്ന് കണ്ട് നിന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു. 

കഴിഞ്ഞ വർഷം ദസറയ്ക്കിടെ നടന്ന ദണ്ഡിയ പരിപാടിക്കിടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയെന്ന് പൊലീസ് പറയുന്നു. ബാക്കിയുള്ള പ്രതികളെ തിരിച്ചറിയുന്നതിനായി പൊലീസ് കാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Eng­lish Summary:A man has been arrest­ed in the inci­dent of beat­ing a stu­dent in Pat­na College
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.