21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 18, 2025
December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 13 വർഷം കഠിന തടവും 1.25 ലക്ഷം പിഴയും

Janayugom Webdesk
എലപ്പുള്ളി
June 3, 2022 5:12 pm

പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 13 വർഷം കഠിന തടവും 1,25,000/ രൂപ പിഴയും. പെരുവെമ്പ് തണ്ണിശ്ശേരി പനംതൊടി വീട്ടിൽ വിജയ് (26) ക്കാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് ടി സഞ്ജു ശിക്ഷ വിധിച്ചത്. ഇന്ത്യൻ പീനൽ കോഡിലേയും, പോക്സോയിലേയും വിവിധ വകുപ്പുകളിലായാണ് വിധി. പിഴ തുക ഇരയ്ക്ക് നൽകണം അല്ലാത്ത പക്ഷം രണ്ടര വർഷം അധിക തടവ് അനുഭവിക്കണം. 2019 മാർച്ച് മാസമാണ് കേസിനാസ്പദമായ സംഭവം.

പ്രതി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി കൂട്ടികൊണ്ട് പോയാണ് ബലാത്സംഗം ചെയ്തത്. ഈ കേസ്സിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2021 വർഷം സമാനമായ മറ്റൊരു സംഭവത്തിനും ആലത്തൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ റിമാൻ്റിൽ കഴിഞ്ഞിട്ടുണ്ട്. അന്നത്തെ കസബ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന കെകെ സുകുമാരൻ രജിസ്റ്റർ ചെയ്ത കേസില്‍ സബ് ഇൻസ്പെക്ടർ പി മുരളീധരൻ ആദ്യാന്വേഷണം നടത്തുകയും, തുടർന്ന് ഇൻസ്പെക്ടർമാരായ ബിജു എം ആര്‍, ഉണ്ണികൃഷ്ണൻ ടി എന്‍ എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി ശോഭന ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ സീനിയർ സിവിൽ പോലീസ് ഓഫീസർ അജീഷ് യു ഏകോപ്പിച്ചു.

Eng­lish Sum­ma­ry: A man has been sen­tenced to 13 years in jail and fined Rs 1.25 lakh for sex­u­al­ly abus­ing a minor girl

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.