
ബേക്കല്‍, തൃക്കണ്ണാട്ട് രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനേഴര ലക്ഷം രൂപയുമായി അറസ്റ്റിലായത് മേല്‍പ്പറമ്പ് സ്വദേശി. ലിയ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (46) ചൊവ്വാഴ്ച രാവിലെയാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. പാലക്കുന്ന് ഭാഗത്തു നിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. രഹസ്യ അറകള്‍ ഉണ്ടാക്കി അതിനകത്താണ് പണം സൂക്ഷിച്ചിരുന്നത്.
ജില്ലാ പൊലീസ് മേധാവി ബി വി വിജയ്ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബേക്കല്‍ ഡിവൈഎസ് പി വി വി മനോജ്, എസ്എച്ച്ഒ അപര്‍ണ്ണ, ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍, പ്രൊബേഷണറി എസ്‌ഐമാരായ മനുകൃഷ്ണന്‍, അഖില്‍, എസ്‌ഐമാരായ സുഭാഷ്, ബാലചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജേഷ്, തീര്‍ത്ഥന്‍, ഡ്രൈവര്‍ സജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചാണ് കുഴല്‍പ്പണം പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.