പഞ്ചാബിലെ അമൃത്സറിൽ എഎപി നേതാവിന്റെ മകന്റെ വെടിയേറ്റ് ഒരാൾ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് നോക്കി നിൽക്കെയാണ് വെടിവെപ്പുണ്ടായത്.
ഭൂമിയിടപാടിലെ തർക്കമാണ് വെടിവപ്പിൽ കലാശിച്ചത്. ഗുരുപ്രതാപ് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. എഎപി കൗൺസിലർ ദൽബീർ കൗറിന്റ മകൻ ചരൺ ദീപ് സിങ് ബാബയാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. ഈയടുത്താണ് കൗൺസിലറായ ദൽബീർ കൗർ കോൺഗ്രസ് വിട്ട് ആംആദ്മിപാർട്ടിയിൽ ചേർന്നത്.
English summary; a man was killed in AAP leader’s son shot
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.