18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 20, 2024
August 20, 2024
August 16, 2024
February 14, 2024
January 18, 2024
December 16, 2023
December 5, 2023
November 26, 2023
November 24, 2023

പത്ര വിതരണത്തിനിടെ സൈക്കിളിൽ സ്കൂൾ ബസ് ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

Janayugom Webdesk
ചേർത്തല
August 20, 2024 3:44 pm

പത്ര വിതരണത്തിനിടെ സൈക്കിളിൽ സ്കൂൾ ബസ് ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പ്രീതികുളങ്ങര പാണാപടിക്കൽ സി എൻ ശിവദാസൻ പിള്ള (അങ്കു ചേട്ടൻ ‑82) ആണ് മരിച്ചത്.

ജൂലൈ 15 ന് രാവിലെ പൊള്ളേതൈയിൽ ആയിരുന്നു അപകടം. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്കൂളിലെ ബസ് ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അബോധാവസ്ഥയിലായിരുന്നു. കഴിഞ്ഞ ആഴ്ച ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെ മരിച്ചു. സംസ്ക്കാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ. പ്രീതികുളങ്ങര എൻ എസ് എസ് കരയോഗം സ്ഥാപക പ്രസിഡന്റ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.