6 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 4, 2025
April 3, 2025
April 3, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
March 31, 2025

കണ്ണൂരില്‍ നായാട്ടിന് പോയ ആള്‍ വെടിയേറ്റ് മരിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ട് പേര്‍ കസ്റ്റഡിയില്‍

Janayugom Webdesk
കണ്ണൂര്‍
April 22, 2023 11:37 am

കണ്ണൂരില്‍ നായാട്ടിന് പോയ ആള്‍ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലിയിലാണ് സംഭവം നടന്നത്. കാഞ്ഞിരക്കൊല്ലി സ്വദേശി ബെന്നി പരത്തനാല്‍(54) ആണ് മരിച്ചത്. കാഞ്ഞിരക്കൊല്ലി ശശിപ്പാറയ്ക്ക് സമീപമാണ് സംഭവമുണ്ടായത്.

കാഞ്ഞിരക്കൊല്ലി അരുവി റിസോര്‍ട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയാണ് ബെന്നിക്ക് വെടിയേറ്റത്. കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ വെടിവയ്ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നും സൂചനയുണ്ട്.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രജീഷ് അമ്പാട്ട്, പള്ളത്ത് നാരായണന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്നവരാണിവര്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Eng­lish Summary;A man who went hunt­ing in Kan­nur was shot dead; Two peo­ple, includ­ing the Youth Con­gress leader, are in custody

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.