
വിവാഹമോചനം നേടുമ്പോള്‍ ജീവനാംശം കൊടുക്കുന്നതും വാങ്ങുന്നതും പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ ഒരൊന്നൊന്നര ജീവനാംശ ജീവനാംശത്തിന്റെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ യുവതി ആവശ്യപ്പെട്ട ജീവനാംശം 5 കോടി രൂപയാണ്. ജീവനാംശം ആവശ്യപ്പെട്ട യുവതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനവും ലഭിച്ചു. ഇത് അമിതമായ ആവശ്യമാണെന്നും ഇങ്ങനെയൊരു നിലപാട് “വളരെ കടുത്ത ഉത്തരവുകൾക്ക്” കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സ്ത്രീ ഇതേ നിലപാട് തുടർന്നാൽ “വളരെ കഠിനമായ ഉത്തരവ്” സ്വീകരിക്കുമെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.
ആമസോണിൽ എഞ്ചിനീയറായ ഭർത്താവ് 35 ലക്ഷം രൂപ ജീവനാംശം നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ 5 കോടി രൂപ വേണമെന്നായി ഭാര്യ. “അവളെ തിരികെ വിളിക്കുന്നതിലൂടെ നിങ്ങൾ മണ്ടത്തരം കാണിക്കും. നിങ്ങൾക്ക് അവളെ നിലനിർത്താൻ കഴിയില്ല. അവളുടെ സ്വപ്നങ്ങൾ വളരെ വലുതാണ്.” ജസ്റ്റിസ് പർദിവാല പറഞ്ഞു. യുവതി ഇതേ നിലപാട് തുടരുകയാണെങ്കില്‍ അവർക്ക് ഇഷ്ടപ്പെടാത്ത ചില കടുത്ത ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്നും അവർ ഒരു ന്യായമായ തുക ആവശ്യപ്പെട്ട് ഈ കേസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ജസ്റ്റിസ് പർദിവാല കൂട്ടിച്ചേര്‍ത്തു. ഒക്ടോബർ 5 ന് സുപ്രീം കോടതി മധ്യസ്ഥ കേന്ദ്രത്തിന് മുന്നിൽ ഹാജരാകാൻ ഇരു കക്ഷികളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.