
കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിലെ ഒരു ഫാക്ടറിയിൽ വൻ തീപിടിത്തം. ജഹ്‌റ, ഖൈറവാൻ, അർദിയ, ഇസ്‌നാദ്, സുമൂദ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് അഗ്നിശമന ടീമുകൾ ചേർന്നാണ് തീപിടിത്തം വിജയകരമായി നിയന്ത്രണ വിധേയമാക്കിയത്. അലുമിനിയം, ഫൈബർഗ്ലാസ് വസ്തുക്കൾ, ലിഥിയം ബാറ്ററികൾ എന്നിവ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത് തീപിടിത്തത്തിൻ്റെ തീവ്രത വർദ്ധിപ്പിച്ചു. അഗ്നിശമന ടീമുകളുടെ വേഗത്തിലുള്ള ഇടപെടൽ കാരണം പരിക്കുകളൊന്നുമില്ലാതെ തീ നിയന്ത്രണവിധേയമാക്കാനായി. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.