
മോശം ഫോമിനെത്തുടർന്ന് സൂപ്പർ താരം ബാബർ അസമിനെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീമിൽ നിന്ന് ഒഴിവാക്കി. 2026ലെ ടി20 ലോകകപ്പിലെ ദയനീയ പ്രകടനവും ഏകദിനത്തിലെ കുറഞ്ഞ സ്ട്രൈക്ക് റേറ്റുമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ലോകകപ്പിലെ നാല് ഇന്നിങ്സുകളിൽ നിന്ന് വെറും 91 റൺസ് മാത്രമാണ് ബാബറിന് നേടാനായത്.
മാസ് സദാഖത്ത്, സാഹിബ്‌സാദ ഫർഹാന്‍, അബ്ദുൾ സമദ്, മുഹമ്മദ് ഗാസി ഗോരി, സാദ് മസൂദ്, ഷാമിൽ ഹുസൈൻ എന്നിവരാണ് ടീമിലെ പുതിയ മുഖങ്ങൾ. പേസർ ഷഹീൻ ഷാ അഫ്രീദി ടീമിനെ നയിക്കുമ്പോൾ മുഹമ്മദ് റിസ്‌വാൻ, ഹാരിസ് റൗഫ് എന്നീ സീനിയർ താരങ്ങൾ ടീമിൽ സ്ഥാനം നിലനിർത്തി. ഈ മാസം 11നാണ് ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.