നവ കേരളത്തിന് പുതുചരിത്രമെഴുതി സ്ത്രീകളുടെ സംഗമവേദി. നവ കേരള സദസിന് തുടർച്ചയായി നെടുമ്പാശേരിയിൽ സംഘടിപ്പിച്ച വനിതകളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി വിവിധ മേഖലകളിൽ നിന്നുള്ള 3000ത്തിലധികം സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സദസിലേക്ക് രാവിലെ ഏഴ് മുതൽ തന്നെ സ്ത്രീകളുടെ ഒഴുക്കായിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ള വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീ സാന്നിധ്യത്താൽ സമ്പന്നമായിരുന്നു സിയാൽ കൺവെൻഷൻ സെന്റര്‍. വിവിധ ഭാഗങ്ങളിൽ നിന്ന് അതിരാവിലെ മുതൽ സ്ത്രീകൾ വന്നുതുടങ്ങി. സംഗീത സാന്ദ്രമായ പകലിനൊപ്പം എട്ട് മുതൽ രജിസ്ട്രേഷൻ നടപടികളും ആരംഭിച്ചു. വിവിധ ജില്ലകളിൽ നിന്നും എത്തുന്നവർക്ക് സുഗമമായി രജിസ്ട്രേഷൻ നടത്താൻ 14 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഇവർക്കായി കുടുംബശ്രീ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കി.
മന്ത്രിമാരായ വീണാ ജോർജ്, ആർ ബിന്ദു, കായികതാരങ്ങളായ ഷൈനി വിൽസൺ, മേഴ്സിക്കുട്ടൻ, എം ഡി വത്സമ്മ, നടി ഐശ്വര്യ ലക്ഷ്മി, പി കെ മേദിനി, നിലമ്പൂർ ആയിഷ, വൈക്കം വിജയലക്ഷ്മി, ശോഭന ജോർജ്, ദിവ്യ ഗോപിനാഥ്, കെ അജിത, നിഷ ജോസ് കെ മാണി, ടെസ്റ്റി തോമസ് തുടങ്ങി ജീവിത വഴിയിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച സ്ത്രീകളുടെ സാന്നിധ്യവും സദസിന് കൂടുതൽ ആത്മവിശ്വാസം നൽകി. മുഖാമുഖം പരിപാടിയുടെ ഭാഗമായി തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും മുഖ്യമന്ത്രിക്ക് മുമ്പാകെ തുറന്നു പറയാന്‍ നിരവധി സ്ത്രീകളാണ് മുന്നോട്ടുവന്നത്. 56 പേർ നേരിട്ടും 527 പേർ എഴുതിയും നിർദേശങ്ങളും അഭിപ്രായങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു.
English Summary:A meeting place for women, writing a new history
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.