നാദാപുരം വിലങ്ങാട് കുരുമുളക് പറിക്കുന്നതിനിടയില്‍ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വിലങ്ങാട് പാനോം സ്വദേശി പുത്തന്‍വീട്ടില്‍ സുദേവനാണ് (65) മരിച്ചത്. രാവിലെ കുരുമുളക് പറിക്കാന്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പോയ സുദേവനെ ഉച്ചക്കാണ് തേനീച്ചയുടെ കുത്തേറ്റ് വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് രണ്ടു ദിവസമായി തേനീച്ചയുടെ അക്രമം നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരില്‍ ചിലര്‍ക്കും കുത്തേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വളയം പൊലീസ് സ്ഥലത്തെത്തി.
English Summary;A middle-aged man died after being stung by a bee
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.