10 February 2026, Tuesday

Related news

February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

മധ്യവയസ്ക്കനെ കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
ആലപ്പുഴ
May 29, 2025 4:20 pm

മധ്യവയസ്ക്കനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാക്കോടതി വാർഡിൽ കാർത്തികയിൽ സുവിൻ സുരേന്ദ്രൻ (42) ആണ് മരിച്ചത്. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു. 

ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ ഇയാളെ കണ്ടിരുന്നു. ഇന്ന് രാവിലെ ഹനുമാൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി കനാൽത്തീരത്ത് പഴസ്, ചെരുപ്പ്, മൊബൈൽ, വസ്ത്രം എന്നിവ പ്രദേശവാസികൾ കണ്ടതിനെ തുടർന്ന് കൗൺസിലറെ അറിയിച്ചു. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും കൂടെ നടത്തിയ അന്വേഷണത്തിലാണ് കനാലിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സുജിത (നഴ്‌സ്, ലേക്ക്ഷോര്). മക്കൾ: അമേയ, അനാമിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.