18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
October 4, 2024
October 3, 2024
September 24, 2024
July 4, 2024
June 13, 2024
May 30, 2024
May 16, 2024
May 16, 2024
April 29, 2024

മധ്യവയസ്‌കനെ പാറകെട്ടില്‍ മ രിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
നെടുങ്കണ്ടം
December 4, 2022 6:42 pm

നെടുങ്കണ്ടം കൈലാസപ്പാറ മെട്ടില്‍ മധ്യവയസ്‌കനെ പാറക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈലാസപ്പാറ മാമൂട്ടില്‍ ചന്ദ്രനാണ്(48) മരിച്ചത്. ഇയാളുടെ വീടിന് സമീപമുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ നടപ്പുവഴിയുടെ തൊട്ടടുത്തായി 30 അടി താഴ്ചയിലായാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. 

ദേഹത്ത് മുറിവുകള്‍ ഉള്ളതിനാല്‍ പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്‍, നെടുങ്കണ്ടം സി.ഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. മദ്യപാനിയായ ചന്ദ്രന്‍ മരിച്ച് കിടന്നതിന്റെ സമീപത്ത് ഇരുന്ന് മദ്യം കഴിച്ചതിന്റെ ലക്ഷണം ഉള്ളതിനാല്‍ മദ്യപാനത്തിനെ തുടര്‍ന്ന് കാല്‍ വഴുതി വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

എന്നാല്‍ യഥാര്‍ത്ഥ മരണം വ്യക്തമാക്കുന്നതിനായി ഫോറന്‍സിക് വിഭാഗം ഇന്ന് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വള്ളിയമ്മാള്‍ ആണ് ഭാര്യ. മക്കള്‍ അമല്‍, അഭിനയ.

Eng­lish Summary:A mid­dle-aged man was found dead on a cliff
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.