25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

ആത്മീയ യാത്ര സംഘത്തിൽപ്പെട്ട മദ്ധ്യവയസ്കൻ നിയന്ത്രണം വിട്ട ബൈക്കിടിച്ച് മരിച്ചു

Janayugom Webdesk
ചേർത്തല
October 14, 2024 6:30 pm

ആത്മീയ യാത്ര സംഘത്തിൽപ്പെട്ട മദ്ധ്യവയസ്കൻ നിയന്ത്രണം വിട്ട ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട അടൂർ പള്ളിക്കൽ പഞ്ചായത്ത് 7ാം വാർഡിൽ കലടിവിള കിഴക്കേതിൽ കമറുദ്ദീൻ (59) ആണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല മതിലകം ജംഗ്ഷന് തെക്ക് ശനിയാഴ്ച രാത്രി 10. 30 ഓടേയായിരുന്നു അപകടം. ഒറ്റപ്പാലത്തിലേയ്ക്ക് ആത്മീയ യാത്രയ്ക്കായി പുറപ്പെട്ട സംഘം ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിർത്തി. ഭക്ഷണം കഴിച്ചതിന് ശേഷം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപം നിൽക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് കമറുദ്ദീനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സ്യവ്യാപാരിയായിരുന്നു. മാരാരിക്കുളം പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.