റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയ്‌സ്‌കന്‍ മരിച്ചു. കോടംതുരുത്ത് കുത്തിയതോട് പൊഴിയില്‍ വീട്ടില്‍ എസ് ലാലാ(51)ണ് മരിച്ചത്. ഗുരുതരപരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.15 ഓടെ ആലപ്പുഴ ജില്ലാ കോടതിക്ക് മുന്നിലായിരുന്നു അപകടം. കോടതിയില്‍ അദാലത്തിനായി വന്ന ലാല്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ മണ്ണഞ്ചേരി ഭാഗത്തേക്ക് പോയ സ്വകാര്യബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ലിജിമോൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.