
അമേരിക്കയിൽ ഒരു മിനി ഇന്ത്യ ഉണ്ട്. പലചരക്ക് കടകളും റെസ്റ്റോറന്റുകളും തുടങ്ങി ഇവിടെ സർവതും ഇന്ത്യൻ മയമാണ്. ഇന്ത്യൻ മസാല, അർബൻ തഡ്ക, പക്കോറ ഇന്ത്യൻ ഈറ്ററി ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ ഭക്ഷണശാലകളും ഇവിടെ സുലഭം. മലയാളികളുടെയും ഇഷ്ട കേന്ദ്രം കൂടിയാണ് ഈ സ്ഥലം.
പ്രമുഖ ഇൻഫ്ലുവൻസറായ ‘പിജിയൺ വിഷൻ’ പങ്കുവെച്ച ഒരു വീഡിയോയാണ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ഡാളസിനടുത്തുള്ള ഒരു പ്രദേശത്തെ ‘അമേരിക്കയിലെ ഏറ്റവും ഇന്ത്യൻ സ്വാധീനമുള്ള സ്ഥലം’ എന്ന് വിശേഷിപ്പിച്ചാണ് ഇയാൾ വീഡിയോ പോസ്റ്റ് ചെയ്തത്. അമേരിക്കയിലെ ഏറ്റവും അധികം ഇന്ത്യക്കാരുള്ള സ്ഥലമാണിതെന്ന തരത്തിലാണ് ഡാലസിനെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹാരി ഇൻസ്റ്റഗ്രാമിലൂടെ വിശേഷിപ്പിക്കുന്നത്.
ഈ വിഡിയോ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു സമൂഹത്തെ മാത്രം വേർതിരിക്കുന്നുവെന്ന് ചിലർ വിമർശനം ഉന്നയിച്ചപ്പോൾ മറ്റ് ചിലർ ഇൻഫ്ലുവൻസറെ വിമർശിച്ചപ്പോൾ, മറ്റ് ചിലർ ഇന്ത്യക്കാർക്ക് പിന്തുണയുമായി എത്തി. “ഡാളസിലും പരിസരത്തുമുള്ളവരിൽ ഇന്ത്യക്കാർ ഏറ്റവും നല്ല ആളുകളാണ്. ഇതൊരു വലിയ വിജയമാണ്, ” എന്ന് ഒരാൾ കമന്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ മാത്രം 32,000‑ത്തിലധികം ലൈക്കുകളും 2,500‑ൽ അധികം കമന്റുകളും വീഡിയോ നേടിക്കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.