26 June 2024, Wednesday
KSFE Galaxy Chits

Related news

June 23, 2024
June 19, 2024
June 19, 2024
June 18, 2024
June 17, 2024
June 15, 2024
June 12, 2024
June 10, 2024
June 9, 2024
June 6, 2024

ആടിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്നു

Janayugom Webdesk
മുംബൈ
May 31, 2023 12:09 pm

മഹാരാഷ്ട്രയില്‍ ആടിനെ മോഷ്ടച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഒരു സംഘം ആളുകൾ മർദിച്ചതിനെ തുടർന്ന് മരിച്ചു.പർഭാനി പ്രദേശത്തെ ഉഖ്ലാദ് ഗ്രാമത്തിലാണ് രണ്ട് സിഖ് ആൺകുട്ടികളെ ജനക്കൂട്ടം മർദ്ദിച്ചത്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിത്. ഒരു കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 

അതേസമയം ആൾക്കൂട്ട ആക്രമണത്തിൽ ഒമ്പത് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പർഭാനിയിലെ പൊലീസ് സൂപ്രണ്ട് രാഗസുധ ആർ പറഞ്ഞു. പ്രതികളിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം മാർച്ചില്‍ ബീഹാറിലെ സരൺ ജില്ലയിലും ആള്‍ക്കൂട്ട ആക്രമണത്തില്‍ 56കാരന്‍ മരിച്ചിരുന്നു. ബീഫ് കടത്തിയെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ ആക്രമിച്ചത്. എന്നാൽ ഇയാളിൽ നിന്ന് ബീഫ് പിടിച്ചെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

Eng­lish Summary;A minor boy was beat­en to death by the locals for alleged­ly steal­ing a goat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.