23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി 28 ദിവസം പീ ഡിപ്പിച്ചു; പ്രതികൾ ഒളിവിൽ

Janayugom Webdesk
August 7, 2023 4:58 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി 28 ദിവസം ബലാത്സംഗത്തിനിരയാക്കി. പതിമൂന്ന് വയസുകാരിയാണ് ആര്‍ പേര്‍ ചേര്‍ന്ന് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ജൂലൈ ഒന്‍പതിന് കാറിലെത്തിയ സംഘം മകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അന്ന് തന്നെ പരാതി നല്‍കിയെങ്കിലും പൊലീസിന്റെ ഭാഗത്ത് യാതൊരു നടപടിയും ഉണ്ടായില്ലെന്നും അമ്മ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് തനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. മകള്‍ സരിയ ചൗക്കില്‍ ഉണ്ടെന്നും അവിടെ എത്തി കൊണ്ടുപേകാനും ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മകളെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അതേസമയം ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയമായതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 9ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം 28 ദിവസം ബന്ദിയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാതായും വൈദ്യപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry; A minor girl was kid­napped and tor­tured for 28 days; The accused are absconding

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.