13 February 2026, Friday

Related news

February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, സ്വര്‍ണാഭരണം കവര്‍ന്നു; യുവാവിന് 29 വര്‍ഷം കഠിന തടവ്

Janayugom Webdesk
തൃശ്ശൂര്‍
October 13, 2023 6:51 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ യുവാവിന് 29 വര്‍ഷം കഠിന തടവും പിഴയും. തൃശ്ശൂര്‍ ചിറ്റാട്ടുകര സ്വദേശി പ്രണവിനെയാണ് (24 ) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 1.05 ലക്ഷം രൂപ പിഴയും ഒടുക്കണം.

2017 ‑18 കാലത്ത് നടന്ന സംഭവത്തില്‍ പാവറട്ടി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി വീട്ടിലേക്ക് അതിക്രമിച്ചു കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നുമാണ് കേസ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയും മാതാപിതാക്കളും പാവറട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 21 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 27 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കി. ശാസ്ത്രീയ തെളിവുകള്‍ സഹിതമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Eng­lish Summary:A minor girl was molest­ed and robbed of gold jew­ellery; 29 years rig­or­ous impris­on­ment for the youth
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.