16 January 2026, Friday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ ഡിപ്പിച്ചു; സംവിധായകന്‍ അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
August 20, 2023 11:08 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവസംവിധായന്‍ അറസ്റ്റില്‍. കുരുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ കൊലിയാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. 

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്തു വെച്ച് പൊലീസിനെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. 

ഇയാളെ പൊലീസ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. നേരത്തെ 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ജാസിക് അലി അറസ്റ്റിലായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി.

Eng­lish Summary:A minor girl was molest­ed; The direc­tor was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.