24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025

ഹരിയാനയില്‍ മുസ്ലിം പള്ളി തീവച്ചു; 176 പേര്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2023 3:27 pm

ഹരിയാനയിൽ വീണ്ടും വര്‍ഗീയ സംഘര്‍ഷം. മുസ്ലിം പള്ളികൾക്ക് നേരെ ബോംബേറുണ്ടായി. നൂഹ് ജില്ലയിലെ ടൗരുവിലെ പള്ളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമസംഭവങ്ങളില്‍ 176 പേരെ അറസ്റ്റ് ചെയ്തതായും 78 പേര്‍ കരുതല്‍ തടങ്കലിലാണെന്നും അധികൃതര്‍ അറിയിച്ചു. 

നൂഹിലും സംസ്ഥാനത്തെ മറ്റ് ചിലയിടങ്ങളിലും ഏര്‍പ്പെടുത്തിയ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങളുടെ വിലക്ക് അഞ്ചുവരെ നീട്ടി. 20 കമ്പനി കേന്ദ്ര സേനയെ സംഘര്‍ഷ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം പൊലീസ് തുടരുകയാണ്.
ബുധനാഴ്ച അര്‍ധരാത്രി മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ വിജയ് ചൗക്ക്, പൊലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപത്തെ പള്ളികൾക്ക് നേരെ ബോംബെറിയുകയായിരുന്നു. പള്ളികൾക്ക് കേടുപാടുകൾ സംഭവിച്ചു. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

അതേസമയം രണ്ടിടത്തും ബോംബേറ് ഉണ്ടായിട്ടില്ലെന്നും ഒരു പള്ളിയില്‍ തീ പടരാനുണ്ടായ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നും പൊലീസ് പറയുന്നു. പൽവാൽ ജില്ലയിലെ മിനാർ ഗേറ്റ് മാർക്കറ്റിലെ ഒരു കടയും അക്രമികൾ തീയിട്ടിട്ടുണ്ട്.
അഞ്ച് ജില്ലകളിലായി 93 എഫ്ഐആര്‍ ഫയല്‍ ചെയ്തതായി ആഭ്യന്തര അഡിഷണല്‍ സെക്രട്ടറി ടി വി എസ് എൻ പ്രസാദ് പറഞ്ഞു. നൂഹില്‍ ഇന്ത്യൻ റിസര്‍വ് ബറ്റാലിയനെ വിന്യസിച്ചതായും മേവാത്തില്‍ ദ്രുത കര്‍മ്മ സേനയെ ഉടൻ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയെത്തുടര്‍ന്ന് നൂഹിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ ഏഴുപേര്‍ കൊല്ലപ്പെട്ടു.

Eng­lish sum­ma­ry; A mosque was set on fire in Haryana

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.