19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 16, 2024
October 10, 2024
August 7, 2024
May 27, 2024
May 23, 2024
May 5, 2024
December 25, 2023
December 22, 2023
November 3, 2023

പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ പണം കണ്ടെത്തുന്നതിന് അമ്മ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

Janayugom Webdesk
July 18, 2022 4:55 pm

മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ പണം കണ്ടെത്തുന്നതിനായി അമ്മ നവജാത ശിശുവിനെ വിറ്റു. റഷ്യയിലെ കാസ്പിയിസ്ക് എന്ന സ്ഥലത്താണ് സംഭവം. 33 കാരിയായ സ്ത്രീയാണ് തന്റെ അഞ്ച് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റത്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല ഏപ്രില്‍ 25നാണ് സംഭവം. മാതാപിതാക്കള്‍ ആകാന്‍ ആഗ്രഹിക്കുന്ന ദമ്പതിമാര്‍ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ മെയ് അവസാനത്തോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വാസോച്ഛ്വാസം ശരിയായി നടക്കുന്നില്ലെന്നും അതിനാല്‍ മൂക്കിന് ശസ്ത്രക്രിയ വേണമെന്നുമായിരുന്നു സംഭവത്തില്‍ അമ്മയുടെ പ്രതികരണം.
നവജാത ശിശുവിനെ നിയമവിരുദ്ധമായി ദത്തെടുത്ത ദമ്പതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Eng­lish Sum­ma­ry: A moth­er sold her five-day-old baby to raise mon­ey for plas­tic surgery

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.