14 February 2026, Saturday

Related news

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026

കരുനാഗപ്പള്ളിയിൽ രണ്ട് മക്കളെ തീ കൊളുത്തി സംഭവം; അമ്മയും മക്കളും മരിച്ചു

Janayugom Webdesk
കൊല്ലം
April 15, 2025 7:22 pm

കൊല്ലം കരുനാഗപ്പള്ളിയിൽ രണ്ട് മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി സ്വദേശിനി താരയാണ് ആത്മഹത്യ ചെയ്ത്‌ത്.  മക്കളായ അനാമിക, ആത്മിക എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറും ഒന്നരയും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം യുവതി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ മൂവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രവാസിയായ ഇവരുടെ ഭർത്താവ് ഇന്ന് നാട്ടിലെത്താനിരിക്കെയാണ് ദാരുണ സംഭവം. ഭർത്താവിൻറെ വീട്ടുകാരുമായി സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. താരയുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.