29 December 2025, Monday

Related news

December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: കാർ പൂർണമായും കത്തിനശിച്ചു

Janayugom Webdesk
മാവൂർ
September 12, 2024 6:31 pm

പന്തീരാങ്കാവ് മെട്രോ ഹോസ്പിറ്റലിന് സമീപം കൂടത്തുംപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്ന് വൈകീട്ട് 5.20 ഓടെയാണ് സംഭവം. കോഴിക്കോട് ഹൈലൈറ്റ് മാളിലേക്ക് മലപ്പുറം ഭാഗത്ത് നിന്നും വന്നവരുടെ കാറാണ് കത്തി നശിച്ചത്.
കാർ ഓടിക്കൊണ്ടിരിക്കെ ക്ലച്ചിന് തകരാർ സംഭവിക്കുകയായിരുന്നു. കാർ നിർത്തിയിട്ട് ബോണറ്റ് തുറന്നു പരിശോധിക്കുന്ന സമയത്ത് പെട്ടെന്ന് പുകയും തീയും ഉയരുകയായിരുന്നു. 

കാറിലുണ്ടായിരുന്നവർ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിമിഷ നേരം കൊണ്ട് തീ പൂർണമായും കാറിൽ പടർന്നു പിടിച്ചു. വിവരമറിഞ്ഞ് പന്തീരാങ്കാവ് പൊലീസും മീഞ്ചന്ത ഫയർ യൂണിറ്റും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.