8 December 2025, Monday

Related news

November 26, 2025
November 26, 2025
October 31, 2025
October 23, 2025
October 2, 2025
September 21, 2025
September 18, 2025
September 17, 2025
August 20, 2025
August 10, 2025

അയോധ്യ ക്ഷേത്രത്തിനുള്ളില്‍ നാഗസന്യാസിയെ കു ത്തിക്കൊന്നു

Janayugom Webdesk
ലഖ്നൗ
October 19, 2023 7:23 pm

അയോധ്യയിലെ ഹനുമാൻഗഡി ക്ഷേത്രത്തിലെ പുരോഹിതൻ കൊല്ലപ്പെട്ടു. ക്ഷേത്രത്തോട് ചേര്‍ന്നുള്ള മുറിയിലാണ് രാം സഹ്രേ ദാസിനെ(44) കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രണ്ട് ശിഷ്യര്‍ക്കൊപ്പമാണ് പൂജാരി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിചയമുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.പുരോഹിതന്റെ കൂടെ താമസിച്ചിരുന്ന ഒരാളെ ചോദ്യം ചെയ്തു വരികയാണെന്നും രണ്ടാമനെ കാണാതായെന്നും, കണ്ടെത്താൻ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

രാവിലെ ഏഴ് മണിയോടെയാണ് സംഭവത്തെക്കുറിച്ച്‌ പൊലീസ് അറിയുന്നത്. പുരോഹിതൻ പ്രഭാത പ്രാര്‍ത്ഥനയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഴുത്തറുത്ത നിലയില്‍ ദാസിന്റെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ദാസിനെ കൊലപ്പെടുത്തിയതെന്നും ആയുധം ഇനിയും കണ്ടെടുക്കാനായില്ലെന്നും പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: A Naga monk was st abbed to de ath inside the Ayo­d­hya temple

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.