1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 1, 2025
December 31, 2024
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 29, 2024

പള്ളിവാസലിൽ പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു

Janayugom Webdesk
അടിമാലി
January 29, 2023 6:59 pm

ചെകുത്താൻ മുക്ക്,പള്ളിവാസൽ പവ്വർഹൗസിനു സമീപം മുതിരപ്പുഴയാറിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.ചെന്നൈ ഫോർത് സ്ട്രീറ്റ് പെരിയനഗർ ഐടി ജീവനക്കാരനായ ശരൺ (24) ആണ് മരിച്ചത്. 

ഇന്ന് രാവിലെ 9.30 യോടെയായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും 27 ന്‌ മൂന്നാർ സന്ദർശനത്തിനെത്തിയ മൂന്ന് സ്ത്രീകളടങ്ങുന്ന ഏഴംഗ സംഘം മൂന്നാറിലെ റിസോർട്ടിൽ മുറിയെടുത്തു താമസിച്ചു. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് പുഴയിൽ കുളിയ്ക്കാനായെത്തിയതാണ്. മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയ ശരൺ കാൽ വഴുതി ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. 

സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് വെള്ളത്തൂവൽ പൊലീസിന്റെയും മൂന്നാർ അഗ്നിശമനസേനയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചിലിനെ തുടർന്ന് ഉച്ചയോടെ സമീപത്തു നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ചെന്നൈയിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം ഇന്ന് ഇൻക്വസ്റ്റ് തയ്യാറാക്കി ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകും.

Eng­lish Summary:A native of Tamil Nadu drowned while bathing in the riv­er at Pallivasal
You may like this video also

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.