രണ്ടാംകുറ്റി മാർക്കറ്റ് ഭാഗത്ത് പൊലീസിന്റെ വാഹന പരിശോധനയിൽ സ്കൂട്ടറിന്റെ സീറ്റിനടിയിൽനിന്നും 4.120 കിലോ തൂക്കം വരുന്ന കഞ്ചാവ് പിടിച്ചെടുത്തു. വാഹന പരിശോധന നടത്തുന്നത് കണ്ട പ്രതികളിലൊരാൾ സ്കൂട്ടറിൽ നിന്നും ഇറങ്ങി രണ്ടാംകുറ്റി ഭാഗത്തേക്ക് ഓടുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്കൂട്ടർ തടഞ്ഞ് നിർത്തി സീറ്റ് കവർ തുറന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് പാക്കറ്റുകളിലായി വില്പനക്കായി സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ സ്കൂട്ടർ ഓടിച്ചുവന്ന തിരുവെനൽവേലി സ്വദേശി മാരിശെൽവൻ (32) നെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി പുനലൂർ എക്സൈസിലും ചെങ്കോട്ട പൊലീസ് സ്റ്റേഷനിലും നർക്കോട്ടിക്സ് കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്കൂട്ടറിന്റെ പുറകിലിരുന്ന യാത്ര ചെയ്തയാൾക്ക് വേണ്ടി അന്വേഷണം നടത്തുന്നുണ്ട്. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരീഷ് എൻ, സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് വി എസ്, സുബാഷ് കുമാർ സി, അമൽരാജ്, സിപിഒമാരായ ഷൺമുഖദാസ്, അനിതാകുമാരി, അജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.