26 April 2025, Saturday
KSFE Galaxy Chits Banner 2

റെയില്‍വേയിലെ ഒരു പുതിയ അധ്യായത്തിന് തുടക്കമാകുന്നു;വന്ദേ ഭാരത് സ്ലീപ്പര്‍ ട്രയിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 1, 2024 4:17 pm

ട്രയിന്‍ യാത്രയ്ക്ക് ഒരു പുതിയ മാനദണ്ഡം നല്‍കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രയിന്‍ നൂതന സാങ്കേതിക വിദ്യയോടു കൂടിയ സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു.

വേഗമേറിയതും മനോഹരവുമായ യാത്ര ഉറപ്പ് തരുന്ന ഈ ട്രയിന്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ഓടുന്നത്.

ഏറെ ആകാംക്ഷയോടെ ഏവരും കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രയിന്‍ വന്ദേഭാരത് പോര്‍ട്‌ഫോളിയോയുടെ വിപുലീകരണമാണ്.ട്രയിന്‍ യാത്രയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റി മറിക്കുന്നതാണ് ഈ പുതിയ സംരംഭം.ഈ ട്രയിന്‍ ഇന്ത്യയിലാദ്യമായി രൂപകല്പന ചെയ്തിരിക്കുന്ന ഈ ട്രയിന്‍ ഇതിന്റെ പ്രവര്‍ത്തന മികവിന്റെ ഒരു സംയോജനമാണ്.ഇതില്‍ ഉപയോഗിച്ചിരിക്കുന്ന എല്ലാ മെറ്റീരിയലുകളും ഉയര്‍ന്ന അഗ്നി സുരക്ഷാ മാര്‍ഗങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ്.യൂറോപ്പ്യന്‍ യാത്രകള്‍ക്ക് തുല്യമായ യാത്രാ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രയിന്‍ ലോകോത്തര സൗകര്യങ്ങളും നല്‍കുന്നുണ്ട്.ഇന്ത്യയിലെ ദീര്‍ഘദൂര റെയില്‍ യാത്രയില്‍ വിപ്ലവം സൃഷ്ടിക്കാനുതകുന്ന ഈ ട്രയിന്‍ സുരക്ഷ,സുഖസൗകര്യങ്ങള്‍ എന്നിവയില്‍ പുതിയ മാനം നല്‍കുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.