1 January 2026, Thursday

Related news

January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025

തിരുവനന്തപുരത്ത് പുതിയ ജില്ലാ കളക്ടർ ചുമതലയേറ്റു

Janayugom Webdesk
തിരുവനന്തപുരം
July 22, 2024 4:30 pm

തിരുവനന്തപുരം ജില്ലാ കളക്ടറായി അനു കുമാരി ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടറായിരുന്നു അനുകുമാരി.

ജില്ലയിൽ നിലവിൽ നടക്കുന്ന സർക്കാരിന്റെ വിവിധ ക്ഷേമ‑വികസന പ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യനീതി, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളിലേയും വികസന പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകുമെന്നും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

2018 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ് ഹരിയാന സ്വദേശിനി അനുകുമാരി. തിരുവനന്തപുരം ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് തലശേരി സബ് കളക്ടറായും 2022ൽ തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡൽഹി യൂണിവേഴ്‌സിറ്റിൽ നിന്ന് ഫിസിക്‌സ് വിഷയത്തിൽ ബിരുദവും നാഗ്പൂർ ഐ.എം.ടിയിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങിൽ എം.ബി.എയും നേടിയിട്ടുണ്ട്.

ഡൽഹി സ്വദേശിയായ ബിസിനസുകാരാനായ വരുൺ ദഹിയയാണ് ഭർത്താവ്. ആറാം ക്ലാസ് വിദ്യാർത്ഥിയായ വിയാൻ ദഹിയ ഏക മകനാണ്.

Eng­lish Summary;A new Dis­trict Col­lec­tor has tak­en charge in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.