കര്‍ണാടകയില്‍ അടുത്ത രണ്ട്, മൂന്ന് മാസം കൊണ്ട് രാഷട്രീയ മാറ്റങ്ങളുണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു. ബിജെപി സര്‍ക്കാരിന്‍റെ കൊള്ളകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചന്നപ്പട്ടയില്‍ നടന്ന ഒരു പരിപാടിയില്‍ തോല്‍വിയില്‍ നിരാശരാകേണ്ടെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതില്‍ ഇപ്പോള്‍ പേടിക്കേണ്ട.രണ്ട്, മൂന്നു മാസത്തിനുള്ളില്‍ പുതിയ രാഷ്ട്രീയ വികാസങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സങ്കടം തോന്നേണ്ട കാര്യമില്ല. ഇത്തരത്തിലുള്ള തോല്‍വി പാര്‍ട്ടിക്ക് പുതുതല്ല.ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന പ്രവര്‍കത്തകര്‍ക്കൊപ്പം ദൈവം എപ്പോഴുമുണ്ടായിരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പരിപാടികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എളുപ്പമല്ലെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു അവര്‍ക്ക് അതിന് വേണ്ടി 70,000 മുതല്‍ 80,000 കോടി വരെ ഫണ്ട് ആവശ്യമായി വരും. ഈ പണത്തിന് വേണ്ടി അവര്‍ എവിടെ പോകും. മറ്റുള്ള വികസന പരിപാടികള്‍ക്ക് അവര്‍ എവിടെ നിന്ന് പണം സ്വരൂപിക്കും,
English Summary:
A new political change will happen in Karnataka in the next two-three months: Kumaraswamy
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.