
അരുണാചൽ പ്രദേശില്‍ കണ്ടെത്തിയ പുതിയ ഇനം തവളയ്ക്ക മുതിർന്ന മാധ്യമപ്രവർത്തകൻ ഇ സോമനാഥിന്റെ പേര് നല്‍കി അധികൃതര്‍. പരിസ്ഥിതിയോടും പ്രകൃതിയോടും സോമനാഥൻ പുലർത്തിയ തീക്ഷ്ണമായ സ്നേഹത്തിനുള്ള സ്മരണാഞ്ജലിയായി തിവാരിഗാവി വനത്തിനുള്ളില്‍ കണ്ടെത്തിയ തവളയിനത്തിന് ഗവേഷകർ അദ്ദേഹത്തിന്റെ പേര് നൽകിയത്. ലെപ്റ്റോബ്രാച്ചിയം സോമാനി എന്നാണ് ഈ പുതിയ അതിഥിയുടെ ശാസ്ത്രീയ നാമം.
അരുണാചൽ പ്രദേശിലെ ലോഹിത് ജില്ലയിലുള്ള തിവാരിഗാവിലെ നിത്യഹരിത വനങ്ങളിൽ നിന്നാണ് ഈ തവളയെ കണ്ടെത്തിയത്. നീലക്കണ്ണുകൾ, വെള്ളി കലർന്ന ചാരനിറം അല്ലെങ്കില്‍ തവിട്ട് നിറം, ഏകദേശം 55 മില്ലീമീറ്റർ നീളം എന്നിവയാണ് ഇവരുടെ പ്രത്യേകതകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.