25 January 2026, Sunday

Related news

January 25, 2026
January 24, 2026
January 22, 2026
January 7, 2026
December 24, 2025
November 4, 2025
November 3, 2025
August 15, 2025
August 11, 2025
July 25, 2025

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
തിരുവല്ല
January 25, 2026 8:28 am

തിരുവല്ലയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ ചായക്കടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തട്ടുകടയിൽ നിന്നും കുഞ്ഞിൻറെ കരച്ചിൽ കേട്ട് സമീപവാസിയും പൊതുപ്രവർത്തകനുമായ വി ആർ രാജേഷ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് രാജേഷ് കടയുടമ രാജനെയും തിരുവല്ല പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പുലർച്ചെ ഒന്നരയോടെ യമഹ ബൈക്ക് തട്ടുകടയ്ക്ക് സമീപം എത്തി അല്പസമയത്തിനു ശേഷം മടങ്ങി പോയതായി പ്രദേശവാസികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.