
മലപ്പുറം തിരൂരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു. തമിഴ്നാട് സ്വദേശികളാണ് കുഞ്ഞിനെ വിറ്റതും വാങ്ങിയതും. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കീര്‍ത്തന,രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ വളർത്താനാണ് വാങ്ങിയതെന്നാണ് ആദിലക്ഷ്മി പറഞ്ഞത്. തമിഴ്നാട് സ്വദേശികളായ കുഞ്ഞിൻറെ അമ്മയും രണ്ടാനച്ഛനും മലപ്പുറം തിരൂരിലാണ് ജോലിയുമായി ബന്ധപ്പെട്ട് താമസിച്ച് വന്നിരുന്നത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് സംശയം തോന്നിയ ഇവർക്കൊപ്പം ക്വാട്ടേഴ്സിൽ താമസിക്കുന്ന ആളുകളാണ് പൊലീസിനെ വിവരം അറിയിച്ചത്. പിന്നീട് കുട്ടിയെ വിറ്റെന്ന് മാതാപിതാക്കൾ സമ്മതിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.