
സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും വിധിച്ച് കോടതി. കങ്ങഴ കടയനിക്കാട് കോണേക്കടവ് സ്വദേശിയും സിനിമ സീരിയൽ നടനുമായ എം കെ റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്ത വീട്ടിൽവെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 2023 മെയ് 31 നാണ് സംഭവം. പിഴത്തുകയിൽ 1,75,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്ന് ജഡ്ജി റോഷൻ തോമസ് ഉത്തരവിൽ പറഞ്ഞു. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിലാണ് ഹാജരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.