ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കഷണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ മുഹമ്മദ് ആരിഫ് (38)എന്നയാൾ പൊലിസ് പിടിയിലായിട്ടുണ്ട്. യുപി സ്വദേശിയായ മുഖീബ് (25) ആണ് കെല്ലപ്പെട്ടതെന്നാണ് വിവരം. വെള്ളമുണ്ടക്ക് സമീപം മൂളിത്തോടിലാണ് സംഭവം. മൂളിത്തോടു പാലത്തിനു മുകളിൽ നിന്ന് ഒരു ബാഗ് താഴേക്ക് ഉപേക്ഷിച്ച കൊലയാളി മറ്റൊരു ബാഗുമായി ഓട്ടോറിക്ഷയിൽ അല്പം ദൂരം സഞ്ചരിച്ച് അത് റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർ പൊലിസിൽ അറിയിക്കുകയും തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് കൊലപാതകിയായ ഇതര സംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു ബാഗുകളും കണ്ടെത്തിയത്. കൊലപാതകിയുടെ ഭാര്യയുമായി കൊലചെയ്യപ്പെട്ട ആൾക്ക് ബന്ധമുണ്ടെന്ന് സംശയത്തിലാണ് കൊല നടത്തിയത് എന്നാണ് സൂചന
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.