5 December 2025, Friday

Related news

December 2, 2025
December 1, 2025
December 1, 2025
November 27, 2025
November 26, 2025
November 23, 2025
November 21, 2025
November 20, 2025
November 20, 2025
November 20, 2025

ഒരു വടക്കൻ തേരോട്ടം റിലീസിന് ഒരുങ്ങുന്നു

Janayugom Webdesk
September 8, 2025 6:36 pm

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ‘നിത്യഹരിത നായകൻ’ എന്ന ചിത്രത്തിനുശേഷം ബിനുൻരാജ് സംവിധാനം ചെയ്യുന്ന
‘ഒരു വടക്കൻ തേരോട്ടം’ റിലീസിന് തയ്യാറെടുക്കുന്നു. കുടുംബ പ്രേക്ഷകർക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്തിണക്കിയ ധ്യാൻ ശ്രീനിവാസന്റെ ഒരു ക്ലീൻ ഫാമിലി എന്റർടൈനർ ആയിരിക്കും സിനിമ എന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്.
ഫൈനൽ മിക്സിങ് മുംബൈയിലെ കാനാൻ സൗണ്ട് പോസ്റ്റ്  സ്റ്റുഡിയോയിൽ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
നാഷണൽ അവാർഡ് ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ സിനോയ് ജോസഫ് ആണ് ചിത്രത്തിൻ്റെ ശബ്ദ വിഭാഗം കൈകാര്യം ചെയ്യുന്നത്.

പ്രശസ്ത കളറിസ്റ്റ് രമേഷ് സിപി യുടെ നേതൃത്വത്തിൽ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ ആണ് ഡി.ഐ വർക്കുകൾ പൂർത്തിയായത്.
നേരത്തെ സരിഗമ മ്യൂസിക്കിലൂടെ ബേണി ആൻഡ് ടാൻസൻ കൂട്ടുകെട്ടിൽ പിറന്ന ഹരിശങ്കർ ആലപിച്ച ‘ഇടനെഞ്ചിലെ മോഹം’ എന്ന റൊമാൻറിക് മെലഡി സോങ് ഇതിനോടകം പ്രേക്ഷകർ നെഞ്ചോട് ചേർത്ത് കഴിഞ്ഞു. ധ്യാനിനെ കൂടാതെമലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൻ്റെ രചന സനു അശോകും ഛായഗ്രഹണം പവി കെ പവനും എഡിറ്റിംഗ് ജിതിൻ ഡി കെ യും നിർവഹിക്കുന്നു. പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്. മലയാളികൾക്ക് എന്നും ഏറെ ഇഷ്ടമായ സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയും നാടൻ പ്രണയവും രസകരമായ മുഹൂർത്തങ്ങളും പ്രേക്ഷകർ സ്വീകരിച്ചത് പോലെ ഇതും സ്വീകരിക്കുമെന്ന് ചിത്രത്തിൻ്റെ സംവിധായകൻ പറയുന്നു.
പി ആർ ഓ : വാഴൂർ ജോസ്., എ എസ് ദിനേശ്,ഐശ്വര്യ രാജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.