12 February 2026, Thursday

Related news

February 9, 2026
January 26, 2026
January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025

പശ്ചിമ ബംഗാൾ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കിടെ നഴ്‌സിനെ രോഗി ലൈം ഗിക അതിക്രമത്തിനിരയാക്കി

Janayugom Webdesk
കൊൽക്കത്ത
September 1, 2024 2:59 pm

രാജ്യത്തിന് വീണ്ടും അപമാനമായി ആരോഗ്യപ്രവര്‍ത്തക ലൈംഗിക അതിക്രമത്തിനിരയായി. കൊല്‍ക്കത്തയിലാണ് നഴ്സ് ലൈംഗികഅതിക്രമത്തിനിരയായത്. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന നഴ്സിനെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കുന്ന രോഗിയാണ് ലൈംഗിക അതിക്രമത്തിനിരയാക്കിയത്. ശനിയാഴ്ച രാത്രി ബിർഭൂമിലെ ഇളംബസാർ ഹെൽത്ത് സെന്റ്റിലാണ് സംഭവം. ഡ്രിപ്പ് നല്‍കുന്നതിനിടെ രോഗി അതിക്രമിക്കുകയായിരുന്നുവെന്ന് നഴ്സ് പറഞ്ഞു. രോഗിയ്ക്കൊപ്പം വീട്ടുകാരുമുണ്ടായിരുന്നുവെന്നും നഴ്സ് വ്യക്തമാക്കി. സുരക്ഷയുടെ അഭാവം മൂലമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും അല്ലെങ്കില്‍ സ്വന്തം കുടുംബത്തിന്റെ മുന്നില്‍വച്ച് തന്നോടിങ്ങനെ അതിക്രമംകാണിക്കാൻ അയാള്‍ എങ്ങനെ ധൈര്യപ്പെട്ടുവെന്നും നഴ്സ് കൂട്ടിച്ചേര്‍ത്തു. പ്രതികരിച്ചപ്പോള്‍ രോഗി തന്റെ നേരെ കയര്‍ത്തതായും അവര്‍ പറഞ്ഞു.

സംഭവത്തിനുപിന്നാലെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതി രോഗിയെ പിടികൂടി.

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ഡോക്ടറിനുനേരെ ലൈംഗികാതിക്രമുണ്ടായതിനുപിന്നാലെ വൻ പ്രതിഷേധമാണ് രാജ്യവ്യാപമായി അരങ്ങേറുന്നത്. സംഭവത്തില്‍ രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ അപലപിച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.