1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 11, 2025
February 6, 2025
September 10, 2024
July 21, 2024
May 6, 2024
February 4, 2024
October 16, 2023
October 5, 2023
August 13, 2023
July 29, 2023

ഉന്നാവോയിൽ നഴ്സിനെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി

Janayugom Webdesk
ലഖ്നൗ
May 1, 2022 12:35 pm

ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനെട്ടുവയസുകാരിയായ നഴ്സിനെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെ ഒരു ഭാഗത്ത് കെട്ടിത്തൂക്കി. സംഭവത്തിൽ ആശുപത്രി ഉടമ ഉൾപ്പെടെ നാല് പേർക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ന്യൂ ജീവൻ ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് യുവതിയുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ഇരയുടെ അമ്മ എഫ്ഐആറിൽ ആശുപത്രി ഉടമ ഉൾപ്പെടെ നാല് പേരുകളാണ് പറഞ്ഞിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ 11 മണിയോടെ ചില സന്ദർശകരാണ് ആശുപത്രിയുടെ പുറംഭിത്തിയിൽ കയറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ച പെൺകുട്ടി ഏപ്രിൽ 29ന് നൈറ്റ്ഡ്യൂട്ടിക്കായി ആശുപത്രിയിൽ പ്രവേശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമീപത്ത് വാടകയ്ക്ക് ഒരു മുറിയിലായിരുന്നു നഴ്‌സ് താമസിച്ചിരുന്നത്.

പകൽ സമയത്ത് ആശുപത്രിയിൽ രോഗികൾ ഇല്ലാതിരുന്നതിനാൽ മകൾ മുറിയിലേക്ക് മടങ്ങിയിരുന്നുവെന്നും ആശുപത്രി ഉടമ രാത്രി 10 മണിയോടെ അവളെ ഫോൺ വിളിച്ച് നൈറ്റ്ഷിഫ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ മുഖത്ത് മാസ്ക് ഉണ്ടായിരുന്നുവെന്നും കൈയിൽ തുണി മുറുകെ പിടിച്ചിരുന്നുവെന്നും അഡിഷണൽ പൊലീസ് സൂപ്രണ്ട് ശശി ശേഖർ സിംഗ് പറഞ്ഞു.

Eng­lish summary;A nurse was gang-raped and killed in Unnao

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.