25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026

അങ്കമാലിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാ ന്ത്യം

Janayugom Webdesk
കൊച്ചി
April 28, 2025 2:32 pm

അങ്കമാലിയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചത്.

28ന് രാവിലെ 5.15നായിരുന്നു അപകടം. വാഹനത്തില്‍ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. കോതമംഗലം ആയക്കാട് തേലക്കാട് ലില്ലി (66) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ലില്ലിയെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നിട്. മക്കള്‍ : ജിജോ (സൗദി അറേബ്യ) സിജോ (അയര്‍ലന്റ്) മരുമക്കള്‍ : ജീന (സൗദി അറേബ്യ ), ജിബിയ (അയര്‍ലന്റ്)

മലയാറ്റൂരിൽ പോലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചു. അതിരമ്പുഴ സ്വദേശി നിതിനെയാണ് പിക്കപ്പ് വാനിടിച്ചത്. ഇന്നലെ രാത്രി മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു. പിന്നാലെ വാഹനം നിർത്താതെ പോയി. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിധിനെ വയറിൽ ശസ്ത്രക്രിയ നടത്തി. ഇദ്ദേഹം അപകടനില തരണം ചെയ്തു. കെ എ പി എയിലെ പോലീസുകാരനാണ് നിധിൻ. വാഹനം തിരിച്ചറിഞ്ഞതായി കാലടി എസ്എച്ച്ഒ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.