
ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ ചെന്നൈ ബഞ്ചിൽ നിന്ന് ജഡ്ജി പിന്മാറി. ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസിൽ നിന്നും ഒഴിഞ്ഞത്. ഒരു പ്രത്യേക കക്ഷിക്ക് അനുകൂലമായ ഉത്തരവ് ആവശ്യപ്പെട്ട് ഉന്നത ജുഡീഷ്യറിയിലെ ഒരു അംഗം സമീപിച്ചതിനെത്തുടർന്ന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (NCLAT) ചെന്നൈ ജുഡീഷ്യൽ അംഗം ജസ്റ്റിസ് ശരദ് കുമാർ ശർമ്മയാണ് കേസിൽ നിന്ന് പിന്മാറിയത്. സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ നടത്തിയ ശേഷം പിന്മാറുകയായിരുന്നു. ഫോൺ സന്ദേശം അഭിഭാഷകരെ കാണിച്ചു. ഇതോടെ സംഭവം വിവാദമായി.
ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുമായി ബന്ധപ്പെട്ട കേസിലാണ് ഇടപെടൽ നടന്നത്. ജതീന്ദ്രനാഥ് സ്വെയ്ൻ ഉൾപ്പെടുന്ന ബെഞ്ച്, ഇതിൽ ദുഃഖം പ്രകടിപ്പിച്ചു. കേസ് കേൾക്കാൻ മറ്റൊരു ബെഞ്ചിനെ നാമനിർദ്ദേശം ചെയ്യുന്നതിനായി വിഷയം NCLAT ചെയർപേഴ്‌സണിന് മുന്നിൽ വയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.