15 December 2025, Monday

Related news

November 30, 2025
November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025
October 19, 2025
October 11, 2025
October 11, 2025
October 11, 2025

പ്ലസ് വൺ വിദ്യാർത്ഥിയെ ക്ലാസിൽ കയറി പ്ലസ് ടു വിദ്യാർത്ഥി തല്ലി; തടയാൻ ശ്രമിച്ച അധ്യാപികയുടെ മുഖത്തടിച്ചു

Janayugom Webdesk
കണ്ണൂർ
August 13, 2024 5:40 pm

ക്ലാസിൽ കയറി വിദ്യാർഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർഥി. തലസേരി ബിഇഎംപി ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം. പരിക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ സിനി (45) തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്ലസ് വൺ ഹുമാനിറ്റീസ് ക്ലാസിൽ അധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പ്ലസ് ടു ക്ലാസിലെ വിദ്യാർഥികൾ ക്ലാസിലേക്ക് കടന്ന് വിദ്യാർഥിയെ തല്ലുകയായിരുന്നു. 

എന്നാല്‍ ഇത് തടയാൻ ശ്രമിച്ച അധ്യാപികയെ വിദ്യാര്‍ത്ഥി മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ പ്ലസ് വൺ വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷർട്ടിന്‍റെ ബട്ടൻസ് ഇടിന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് പ്ലസ് ടു വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയെ അടിച്ചതെന്നാണ് വിവരം.

Eng­lish Sum­ma­ry: A plus one stu­dent entered the class and was beat­en up by a plus two stu­dent; He slapped the face of the teacher who tried to stop him
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.