22 January 2025, Wednesday
KSFE Galaxy Chits Banner 2

ഈജിപ്തിൽ പൊലീസ് ഉദ്യോഗസ്ഥൻ രണ്ട് ഇസ്രയേൽ വിനോദസഞ്ചാരികളെ വെടിവച്ചുകൊന്നു

Janayugom Webdesk
കെയ്റോ
October 8, 2023 6:05 pm

ഈജിപ്തിൽ പൊലീസ് ഉദ്യോഗസ്ഥൻ രണ്ട് ഇസ്രയേൽ വിനോദസഞ്ചാരികളെയും ഒരു ഈജിപ്ഷ്യൻ പൗരനെയും വെടിവച്ചുകൊന്നു. ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം സന്ദർശിക്കുകയായിരുന്ന വിനോദസഞ്ചാരികളായ ഇസ്രയേലി സംഘത്തിനു നേരെയാണ് പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചത്. പ്രദേശം സുരക്ഷാ സേന വളയുകയും അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്ഷ്യൻ സർക്കാരുമായി ചേർന്ന് ഇസ്രയേലികളെ നാട്ടിലെത്തിക്കാൻ ഇസ്രായേൽ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Eng­lish Summary:A police offi­cer shot dead two Israeli tourists in Egypt
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.