22 January 2026, Thursday

Related news

January 15, 2026
January 8, 2026
December 26, 2025
December 20, 2025
December 7, 2025
November 22, 2025
November 7, 2025
October 31, 2025
October 10, 2025
October 8, 2025

ഹരിയാനയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിന് മുന്നിലിട്ട് തല്ലിക്കൊ ന്നു; 10 പേർക്കെതിരെ കേസ്, 5 പേർ അറസ്റ്റിൽ

Janayugom Webdesk
ഛണ്ഡീഗഢ്
November 7, 2025 8:59 pm

ഹരിയാനയിലെ ഹിസാറിൽ എ ഡി ജി പി ഓഫീസിലെ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ രമേശ് കുമാറിനെ(57) വീടിന് മുന്നിലിട്ട് ഒരു സംഘം തല്ലിക്കൊന്നു. ധ്യാനി ശ്യാംലാൽ പ്രദേശത്ത് വ്യാഴാഴ്ച രാത്രി 11ഓടെയാണ് ദാരുണമായ സംഭവം. വീടിന് പുറത്ത് ഒരു സംഘം ബഹളം വെക്കുന്നത് തടയാൻ രമേശ് കുമാർ ശ്രമിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. എസ് ഐ ശകാരിച്ചതോടെ സംഘം ആദ്യം മടങ്ങിപ്പോയി. എന്നാൽ, പ്രശ്‌നം തീർന്നിരുന്നില്ല. ആയുധങ്ങളുമായി മടങ്ങിയെത്തിയ സംഘം ഉദ്യോഗസ്ഥൻ്റെ വീടിന് മുന്നിലെത്തി അസഭ്യം പറയുകയും വീണ്ടും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെ ചോദ്യം ചെയ്യാനായി പുറത്തിറങ്ങിയ രമേശ് കുമാറിനെ കട്ടകളും കമ്പുകളും ഉപയോഗിച്ച് ഇവർ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

തലക്കടക്കം ഗുരുതരമായി പരിക്കേറ്റ രമേശ് കുമാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി. ആക്രമണം കണ്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ പ്രതികൾ കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു. തുടർന്ന്, കുടുംബം പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തതായും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാർ സാവൻ അറിയിച്ചു. ഉദ്യോഗസ്ഥൻ അടുത്ത വർഷം ജനുവരിയിൽ വിരമിക്കാനിരിക്കെയാണ് കൊലപാതകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.